Kerala

വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം തല്ലി; സഭ അപലപിക്കണമെന്ന് മുഖ്യമന്ത്രി

നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ വടി കൊണ്ട് അടിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെയുണ്ടായ നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ആരോപണം. ഇത് സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും തങ്ങൾ അത് കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ബാനർ പിടിച്ച ഒരാൾ വടി കൊണ്ട് വാച്ച് ആൻഡ് വാർഡിനെ തല്ലി. സ്പീക്കറുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് തോന്നുന്നു. ആ ഘട്ടത്തിലാണ് വാച്ച് ആൻഡ് വാർഡ് അത് തടുക്കാനും പിടിക്കാനും നോക്കുന്നത്. ഇത് ഞങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. ഒരു പ്രകോപനവുമില്ലാതെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഈ സംഭവങ്ങളുണ്ടാകുന്നത്

ബോധപൂർവം കുഴപ്പമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. നാട്ടിലും കോടതിയിലും ചെലവാകാത്ത കാര്യം ഇവിടെ ചെലവാക്കാനാണ് നോക്കിയത്. നിയമസഭയിൽ കാണിക്കാൻ പാടില്ലാത്ത കോപ്രായങ്ങൾക്ക് സഭ അപലപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു
 

See also  ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്, ഇത് തന്റെ അവസാനത്തെ അപേക്ഷയാണ്: നിമിഷപ്രിയയുടെ അമ്മ

Related Articles

Back to top button