Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ ശേഷം എന്നെ മാറ്റിനിർത്തി: എംഎ ഷഹനാസ്

രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി കെപിസിസി സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എം എ ഷഹനാസ്. രാഹുലുമായുള്ള ചാറ്റ് എം എ ഷഹനാസ് പുറത്തുവിട്ടു. രാഹുൽ ഡൽഹിയിലേക്ക് ടൂറിന് ക്ഷണിച്ചെന്നും തങ്ങൾ ഒപ്പമുള്ള ഒരു ചിത്രം പോലുമില്ലെന്നും ഷഹനാസ് പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിന്റെ മുഖത്ത് നോക്കി സംസാരിക്കാൻ അറിയാം. രാഹുലിനെ വെല്ലുവിളിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിൽ സുഹൃത്ത് അല്ല. ലിറ്ററേച്ചർ ഫെസ്റ്റ് നടത്തണമെന്ന് രാഹുലാണ് ആവശ്യപ്പെട്ടത് ലിറ്റേറച്ചർ ഫെസ്റ്റ് നടത്താൻ താൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിലിനോടാണ്. കർഷക സമരം നടന്ന സമയത്തുള്ള തന്റെ ചാറ്റ് രാഹുൽ എടുക്കണം.

രാഹുലാണ് ഒരുമിച്ച് പോകാം എന്ന് ആവശ്യപ്പെട്ടത്. രാഹുൽ മാങ്കൂട്ടത്തിൽ എവിടെ മത്സരിച്ചാലും അവിടെ താൻ പ്രതിരോധിക്കും. സൈബർ വേട്ടയാടലിന് താൻ നിന്ന് കൊടുക്കില്ല. രാഹുലിനെതിരെ പരാതി നൽകിയത് കോൺഗ്രസ് ഭാരവാഹി ആയതിനാൽ. പരാതി നൽകിയതിന് ശേഷം തന്നെ മാറ്റി നിർത്തി. രാഹുലിനെ നിർത്തണ്ട സ്ഥലത്ത് നിർത്തിയിട്ടുണ്ടെന്നും എം എ ഷഹനാസ് പറഞ്ഞു.
 

See also  നേതൃത്വം അറിഞ്ഞു നൽകുന്നതാണ് രീതി; യൂത്ത് ലീഗ് സീറ്റ് ചോദിച്ച് വാങ്ങില്ലെന്ന് പികെ ഫിറോസ്

Related Articles

Back to top button