Sports

മുൻ ഇംഗ്ലണ്ട് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു; അന്ത്യം 55ാം വയസ്സിൽ

ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ മികച്ച താരങ്ങളിലൊരാളും പരിശീലകനുമായിരുന്ന ഗ്രഹാം തോർപ്പ് അന്തരിച്ചു. 55ാം വയസ്സിലാണ് അപ്രതീക്ഷിത വിടവാങ്ങൽ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം അറിയിച്ചത്. ഇടംകൈ ബാറ്ററും വലംകൈയൻ ബൗളറുമായിരുന്ന തോർപ്പ് ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്

1993 മുതൽ 2005 വരെ രാജ്യാന്തര ക്രിക്കറ്റിൽ സജീവമായിരുന്നു. സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം പരിശീലക വേഷത്തിലും അദ്ദേഹം ക്രിക്കറ്റിൽ തുടർന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്

2022 മുതൽ അസുഖബാധിതനാണ്. 100 ടെസ്റ്റുകളിൽ നിന്ന് 6744 റൺസ് നേടി. ഒരു ഇരട്ട സെഞ്ച്വറിയും 16 സെഞ്ച്വറികളും 39 അർധസെഞ്ച്വറികളും സ്വന്തമാക്കി. 82 ഏകദിനങ്ങളിൽ നിന്ന് 2380 റൺസാണ് സമ്പാദ്യം. 21 അർധ സെഞ്ച്വറികളുമുണ്ട്.
 

The post മുൻ ഇംഗ്ലണ്ട് താരം ഗ്രഹാം തോർപ്പ് അന്തരിച്ചു; അന്ത്യം 55ാം വയസ്സിൽ appeared first on Metro Journal Online.

See also  2024 ഇന്ത്യയുടെ ഭാഗ്യവർഷം; ലോകകപ്പ് ഉൾപ്പെടെ 24 ജയം: കോലിയെ പിന്തള്ളി സഞ്ജു ഒന്നാമൻ

Related Articles

Back to top button