Kerala

ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി നാളെ

ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും ജയിലിന് പുറത്തേക്ക്. കുറ്റപത്രം നൽകാൻ വൈകിയതിനാൽ രണ്ടാം കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചേക്കും. കട്ടിളപ്പാളി കേസിലെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതിയിൽ ഇന്ന് വാദം പൂർത്തിയായി. ജാമ്യാപേക്ഷയിൽ വിധി നാളെ പറയും

നേരത്തെ ദ്വാരപാലക കേസിൽ നേരത്തെ ജാമ്യം നേടിയ പോറ്റി, കട്ടിളപ്പാളി കേസിലും 90 ദിവസത്തെ ജയിൽവാസത്തിന് പിന്നാലെയാണ് സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അതേസമയം തെളിവുകൾ ശേഖരിക്കുന്നതിലെ കാലതാമസം കാരണം കുറ്റപത്രം വൈകുന്നത് എസ്‌ഐടിയുടെ വീഴ്ചയാണെന്നാണ് പ്രതിപക്ഷം വിമർശിക്കുന്നത്

തുടക്കത്തിലെ വേഗത അന്വേഷണത്തിൽ ഇപ്പോഴില്ലെന്ന പ്രതിപക്ഷം വിമർശനമുന്നയിക്കുന്നതിനിടെയാണ് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. നേരത്തെ കേസിൽ മുരാരി ബാബു, ശ്രീകുമാർ, സുധീഷ് എന്നിവർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
 

See also  പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഏക സർക്കാരാണ് എൽഡിഎഫ്; പറയുന്നത് നടപ്പിലാക്കും, അതാണ് ഗ്യാരണ്ടി: എം. വി. ഗോവിന്ദൻ

Related Articles

Back to top button