Kerala

ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവം; സ്‌കൂൾ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസ്

കൊല്ലം കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ തടഞ്ഞ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ കേസെടുത്ത് പോലീസ്. നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെതിരെയാണ് കേസ്. സെക്യൂരിറ്റിയുടെ നടപടി അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആർ. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചു.

സ്‌കൂളിലെ പ്രധാന അധ്യാപിക സിന്ധു എസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരക്കര പോലീസിന്റെ നടപടി. അനധികൃതമായി അധ്യാപികയെ സ്‌കൂളിൽ പ്രവേശിപ്പിക്കാതെ ഗേറ്റിനുമുന്നിൽ തടഞ്ഞത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. നിലവിൽ സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കൻ മാത്രമാണ് കേസിലെ പ്രതി. ശശാങ്കനെ കൊട്ടാരക്കര സ്റ്റേഷനിൽ കൊണ്ടുവന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂൾ മാനേജറോട് വിദ്യാഭ്യാസ ഉപഡയറക്ടർ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് വിവരം. ചുരിദാർ ഇട്ട് വരരുത് എന്ന് മാനേജർ പറഞ്ഞിരുന്നുവെന്ന് അധ്യാപിക പ്രതികരിച്ചു. മാനേജറിന്റെ നിർദേശപ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നാണ് ഗേറ്റ് കീപ്പർ പറഞ്ഞത്. മുൻപും സമാനമായ സംഭവം നേരിട്ടിരുന്നതായാണ് അധ്യാപിക പറയുന്നത്.

See also  കണ്ണൂരിൽ ഫൈബർ ബോട്ട് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞു; ഒരാൾ മരിച്ചു, രണ്ട് പേർ ചികിത്സയിൽ

Related Articles

Back to top button