World

ഇസ്ലാമാബാദിൽ ചാവേറാക്രമണം, 12 പേർ കൊല്ലപ്പെട്ടു; നഗരത്തിൽ അടിയന്തരാവസ്ഥ

പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഷിയാ ആരാധനാലയത്തിൽ ചാവേറാക്രമണം. ഷെഹ്‌സാദ് ടൗൺ മേഖലയിലെ ടർലായി ഇമാം ബർഗാഹിലാണ് സ്‌ഫോടനം നടന്നത്. 12 പേർ മരിച്ചതായാണ് പ്രാഥമിക വിവരം നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്

പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. ചാവേറാക്രമണമാണ് നടന്നതെന്നാണ് റിപ്പോർട്ട്. സ്‌ഫോടനത്തിൽ പരുക്കേറ്റവരെ പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ അടിയന്താവസ്ഥ പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറിൽ ഇസ്ലാമാബാദിലെ ജി 11 മേഖലയിലെ കോടതിക്ക് പുറത്ത് സ്‌ഫോടനം നടന്നിരുന്നു. അന്ന് 12 പേർ കൊല്ലപ്പെട്ടിരുന്നു.
 

See also  ഓപറേഷൻ സിന്ദൂർ നിർത്താൻ പാക്കിസ്ഥാൻ 50ലധികം തവണ അമേരിക്കയോട് ആവശ്യപ്പെട്ടെന്ന് രേഖകൾ

Related Articles

Back to top button