ബൗളർമാരെ കണക്കിന് പ്രഹരിച്ച് ഇന്ത്യൻ താരങ്ങൾ; ഇംഗ്ലണ്ടിന് വിജയലക്ഷ്യം 412 റൺസ്

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പടുകൂറ്റൻ സ്‌കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 411 റൺസെടുത്തു. വൈഭവ് സൂര്യവംശിയിലൂടെ തുടങ്ങിയ വെടിക്കെട്ട് ഇന്ത്യ കനിഷ്‌ക് ചൗഹാനിലൂടെ അവസാനിപ്പിക്കുകയായിരുന്നു.
ഇന്ത്യക്ക് തുടക്കത്തിലെ 9 റൺസെടുത്ത ആരോൺ ജോർജിനെ നഷ്ടമായിരുന്നു. പിന്നീട് ഒരു ഘട്ടത്തിൽ പോലും ഇന്ത്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രണ്ടാം വിക്കറ്റിൽ ഒന്നിച്ച വൈഭവ് സൂര്യവംശിയും നായകൻ ആയുഷ് മാത്രെയും ചേർന്ന് സ്‌കോർ 162ൽ എത്തിച്ചു. 51 പന്തിൽ 53 റൺസുമായി മാത്രെ മടങ്ങി. സ്‌കോർ 251ൽ ആണ് വൈഭവ് പുറത്താകുന്നത്. 80 പന്തിൽ 15 സിക്‌സും 15 ഫോറും സഹിതം 175 റൺസ് താരം അപ്പോഴേക്കും നേടിയിരുന്നു
വേദാന്ത് ത്രിവേദി 32 റൺസും അഭിഗ്യാൻ കുണ്ഠു 40 റൺസുമെടുത്തു. അമ്പരീഷ് 18 റൺസിനും ഖിലാൻ പട്ടേൽ 3 റൺസിനും വീണു. അവസാന ഓവറുകളിൽ കനിഷ്‌ക് ചൗഹാനും തകകർത്തടിച്ചതോടെയാണ് സ്‌കോർ 400 കടന്നത്. 20 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം കനിഷ്‌ക് 37 റൺസുമായി പുറത്താകാതെ നിന്നു



