പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ള കേസ് പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യം ഹൈക്കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാഭാവിക ജാമ്യം കിട്ടുന്നതിന് പിന്നിൽ സർക്കാരാണെന്ന് യുഡിഎഫും ബിജെപിയും പ്രചരിപ്പിക്കുന്നു. നിരവധി കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ട് എന്ന് കോടതി പറഞ്ഞു.
ശിക്ഷ ഉറപ്പുവരുത്തുന്നതിന് നല്ല രീതിയിലുള്ള അന്വേഷണമാണ് ആവശ്യം. കൂടുതൽ സമയമെടുത്ത് നല്ല രീതിയിലുള്ള അന്വേഷണം നടത്തും. അന്വേഷണ സംഘവുമായി സർക്കാരോ സർക്കാരുമായി ബന്ധപ്പെട്ട ആരെങ്കിലുമോ ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയം നടത്തുന്നില്ല. എല്ലാം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ശബരിമല സ്വർണക്കൊള്ള വിഷയം നിയമസഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടാൻ പ്രതിപക്ഷം തയ്യാറല്ല. ചർച്ചചെയ്താൽ ഒരുപാട് വസ്തുതകൾ അവരുടെ മുൻപിലേക്ക് വരും. നുണ പ്രചരിപ്പിക്കുമ്പോൾ ആ പ്രയാസം അവർക്ക് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു


