Kerala

സുപ്രീം കോടതിയുടേത് ചരിത്രവിധി; രാഹുൽ മാങ്കൂട്ടത്തിൽ കേസിലും വഴിത്തിരിവാകും: രാഹുൽ ഈശ്വർ

വിവാഹിതരായ സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് പരാതി കൊടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞു, ഇത് ചരിത്രപരമായ വിധിയെന്ന് രാഹുൽ ഈശ്വർ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഉൾപ്പടെ വിധി വഴിത്തിരിവാകും. രാഹുലിന്റെ കാര്യത്തിൽ 1, 3 പരാതിക്കാർ വിവാഹിതരാണ്. ഇതൊക്കെ പോലീസിന് അറിയാം, എന്നിട്ടാണ് അവർ കേസ് എടുത്തതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

പീഡിപ്പിച്ച വ്യക്തിക്ക് ഇത്രയും സാധനങ്ങൾ ആരെങ്കിലും വാങ്ങിച്ച് കൊടുക്കോ. പീഡിപ്പിച്ച വ്യക്തിക്ക് ആരെങ്കിലും 6 ദിവസം കഴിഞ്ഞ് അങ്ങോട്ട് 10,000 രൂപ അയച്ചു കൊടുക്കോ. ശാസ്ത്രീയ ഭ്രൂണം കയ്യിൽ ഉണ്ടെന്ന് പറഞ്ഞു. അത് എവിടെ. പോലീസും പരാതിക്കാരും ചേർന്ന് മീഡിയയെ പറ്റിച്ചുവെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.

കോടതി വിധി ഞാൻ മലയാളത്തിൽ പറഞ്ഞതിന് എന്റെ ജാമ്യം റദാക്കാൻ വീണ്ടും ശ്രമിക്കുകയാണ്. കോടതിൽ ഇംഗ്ലീഷിൽ പറഞ്ഞത് ഞാൻ മലയാളത്തിൽ പറഞ്ഞെന്നെ ഉള്ളു. എല്ലാവരെയും അതിജീവിത എന്ന് വിളിച്ചാൽ ആ പദത്തിന്റ മൂല്യം ഇല്ലാതാകും. ഇങ്ങനെ പറയുന്നവരെ നുണപരിശോധനക്ക് വിധേയരാക്കണം. ആരെയും കരിവാരി തേയ്ക്കാൻ തീവ്ര ഫെമിനിസ്റ്റ് മാഫിയ ആണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
 

See also  മുണ്ടക്കയത്ത് ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്കേറ്റു

Related Articles

Back to top button