Kerala

ഗുണ്ടകൾ എത്തിയത് ക്വട്ടേഷനാണെന്ന് പറഞ്ഞെന്ന് സ്പാ ഉടമ

തിരുവല്ലയിലെ സ്പായിൽ അതിക്രമിച്ച് കയറി ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ വെളിപ്പെടുത്തലുമായി സ്പാ ഉടമ. ക്വട്ടേഷനാണെന്ന് പറഞ്ഞാണ് ഗുണ്ടകൾ എത്തിയതെന്ന് സ്പാ ഉടമ ഡോക്ടർ സഞ്ജയ് പറഞ്ഞു. തന്റെ സ്പാ നടക്കാനുള്ള നീക്കമാണ് നടക്കുന്നത്. സ്പാകൾ തമ്മിലുള്ള മത്സരമാണ് പിന്നിലെന്ന് സംശയമുണ്ട്

 ജീവനക്കാരികളായ രണ്ട് യുവതികൾ വല്ലാത്ത മാനസികാവസ്ഥയിലാണ്. ജീവനക്കാരികൾ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരും .യുവതി ആശുപത്രിയിൽ ആയിരുന്നുവെന്നും അവർക്കു വേണ്ട എല്ലാ പിന്തുണയും കൊടുക്കുന്നുണ്ടെന്നും സ്ഥാപന ഉടമ ് പ്രതികരിച്ചു.

അതേസമയം, ബലാത്സംഗ കേസിൽ പോലീസിലും ആഭ്യന്തര അന്വേഷണം തുടങ്ങി. പോലീസ്-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദേശപ്രകാരമാണ് അന്വേഷണം. സ്പാകളിൽ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് സംശയം. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഒളിവിലുള്ള നാല് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്ക് ആയിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് സുബിൻ അലക്‌സാണ്ടർ അടക്കം ആറ് പേർ. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിനും കൂട്ടാളികളും ജീവനക്കാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി. ഇതിന്റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു.
 

See also  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ

Related Articles

Back to top button