Kerala

പ്രണയനൈരാശ്യം, ട്രാക്കിൽ കയറി ആത്മഹത്യക്കൊരുങ്ങി യുവാവ്; സമയോചിതമായി രക്ഷപ്പെടുത്തി പോലീസ്

പ്രണയനൈരാശ്യത്തെ തുടർന്ന് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പോലീസ് രക്ഷപ്പെടുത്തി. എറണാകുളം മുളന്തുരുത്തി പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ ആർ രജീഷാണ് യുവാവിനെ രക്ഷിച്ചത്. ഖത്തറിലെ ഒരു സ്ഥാപനത്തിൽ അസി. മാനേജറായി ജോലി ചെയ്തിരുന്ന 25കാരനായ പേരാമ്പ്ര സ്വദേശിയാണ് ആമ്പല്ലൂരിലെ റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടാൻ ശ്രമിച്ചത്

മൂന്ന് ദിവസം മുമ്പ് യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. വീട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി യുവാവിനെ പിന്തിരിപ്പിച്ച് നാട്ടിലേക്ക് അയച്ചു. ശനിയാഴ്ച വീണ്ടും വീട്ടിലെത്തിയ യുവാവ് പെൺകുട്ടിയുടെ വീട്ടിലേക്ക് ചോക്ക്‌ലേറ്റ് പായ്ക്കറ്റ് വലിച്ചെറിഞ്ഞ ശേഷം മടങ്ങി. സംശയം തോന്നിയ വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചു

പിന്നാലെയാണ് യുവാവിനെ തേടി പോലീസ് നടന്നത്. യുവാവുമായി ഫോണിൽ ബന്ധപ്പെട്ട എഎസ്‌ഐ രജീഷിനോട് താൻ കാഞ്ഞിരമറ്റത്ത് റെയിൽവേ ട്രാക്കിലാണെന്നും ജീവനൊടുക്കാൻ പോകുകയാണെന്നും യുവാവ് പറഞ്ഞു. പിന്നാലെ രജീഷും പോലീസ് സംഘവും ഇവിടേക്ക് പാഞ്ഞു. ഇവർ എത്തുമ്പോൾ യുവാവ് കൈയും വിരിച്ച് ട്രാക്കിന് നടുക്ക് നിൽക്കുകയായിരുന്നു. ബലം പ്രയോഗിച്ചാണ് യുവാവിനെ ട്രാക്കിൽ നിന്നും മാറ്റിയത്. യുവാവിനെ പേരാമ്പ്രയിൽ നിന്ന് വന്ന ബന്ധുക്കൾക്കൊപ്പം തുടർന്ന് പറഞ്ഞയച്ചു.
 

See also  വേടന്റെ പാട്ട് പാഠ്യവിഷയത്തിൽ ഉൾപ്പെടുത്തി കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾ

Related Articles

Back to top button