Kerala

പോലീസിന് ക്ലീൻ ചിറ്റ് നൽകി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽപ്പെട്ട സംഭവത്തിൽ മ്യൂസിയം പോലീസിന് ക്ലീൻ ചിറ്റ് നൽകി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മനഃപൂർവമായ വീഴ്ച ഉണ്ടായിട്ടില്ലെന്നും അപകടവിവരം ലഭിച്ച ഉടൻ തന്നെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പോലീസും സ്ഥലത്തെത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കുന്നതിനാണ് പോലീസ് മുൻഗണന നൽകിയത്. രാത്രിയിൽ രണ്ട് തവണ പോലീസുകാർ രാജുവിന്റെ വീട്ടിലെത്തിയതിന് ദൃശ്യങ്ങൾ തെളിവായിട്ടുണ്ടെന്നും, മണിയൻപിള്ള രാജു പോലീസിനെ വിളിച്ചുവെന്നുള്ളത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതി സ്റ്റേഷനിൽ ഹാജരാകാൻ വൈകിയത് കാരണമാണ് രക്തപരിശോധന വൈകിയതെന്നും ഇതിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഫെബ്രുവരി 6ന് രാത്രി 10 മണിയോടെ തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലാണ് വാഹനാപകടം ഉണ്ടായത്. അപകടത്തിന് ശേഷം വാഹനം നിർ‌ത്താതെ പോയ താരം പിറ്റേ ദിവസമാണ് സ്റ്റേഷനിൽ ഹാജരായത്. ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ‌അപകടസമയത്ത് കാർ ഓടിച്ചിരുന്നത് താൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ്ബിലെ ചടങ്ങ് കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു ബൈക്ക് അമിതവേഗതയിൽ വന്ന് കാറിലിടിക്കുകയായിരുന്നുവെന്നും, പെട്ടെന്നുണ്ടായ ഭയം മൂലമാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു.തുടക്കം മുതൽ പോലീസ് മണിയൻപിള്ള രാജുവിനെ രക്ഷിക്കാൻ ശ്രമിച്ചെന്നാണ് ആക്ഷേപം. 

See also  തന്ത്രി കണ്ഠര് രാജീവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി

Related Articles

Back to top button