രണ്ട് കോടി വാങ്ങിയെന്ന ആരോപണം; കെപി ഉദയഭാനുവിനെതിരെ നിയമനടപടിയെന്ന് ആന്റോ ആന്റണി

സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ നിയമ നടപടി സ്വീകരിക്കമെന്ന് ആന്റോ ആന്റണി എംപി. തന്ത്രിയുടെ പണം എൻ എം രാജുവിന്റെ ധനകാര്യ സ്ഥാപനത്തിലുണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോൾ താൻ പിൻവലിച്ചുവെന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ആദ്യ ആരോപണം പൊളിഞ്ഞപ്പോൾ നിക്ഷേപ തട്ടിപ്പ് കേസിൽ ജയിലിൽ കിടന്ന രാജുവിന്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണ്
രാജു എൽഡിഎഫ് ഘടകകക്ഷിയിൽപ്പെട്ട ആളാണ്. രണ്ട് കോടി വാങ്ങിയെന്ന് രാജു പറഞ്ഞത് വ്യാജ ആരോപണമാണ്. കെപി ഉദയഭാനുവോ എൻഎം രാജുവോ താൻ രണ്ട് കോടി വാങ്ങിയതിന്റെ രേഖ പുറത്തുവിടണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു
ഒരു പാട് സത്യങ്ങൾ പുറത്തുവരാനുണ്ടെന്ന് മന്ത്രി വീണ ജോർജിനും ആന്റോ ആന്റണി മുന്നറിയിപ്പ് നൽകി. വീണ ജോർജ് കാത്തിരിക്കണം. 12 വർഷം മുമ്പ് സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്ക് അവസരമൊരുക്കിയത് താനല്ല. കർണാടകയിൽ നിന്നുള്ള നേതാക്കളാണെന്നും ആന്റോ ആന്റണി പറഞ്ഞു



