Kerala

സവർക്കർക്ക് ഭാരതരത്‌ന നൽകണമെന്ന് ആർഎസ്എസ് മേധാവി

വി ഡി സവർക്കർക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന ആവശ്യവുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ആർഎസ്എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്. സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് പുരസ്‌കാരത്തിന്റെ അന്തസ്സ് വർധിപ്പിക്കുമെന്ന് ആർഎസ്എസ് മേധാവി പറഞ്ഞു

ഭാരതരത്‌ന ലഭിച്ചില്ലെങ്കിൽ പോലും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തിൽ വിഡി സവർക്കർ സ്ഥാനം പിടിച്ചിട്ടുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു. പുരസ്‌കാരം നൽകുന്നതിലെ കാലതാമസത്തെ കുറിച്ചുള്ള ചോദ്യത്തിന് താൻ പുരസ്‌കാര സമിതിയിൽ അംഗമല്ലെന്നും എന്നാൽ സമിതിയിലെ ആരെയെങ്കിലും കണ്ടാൽ ഇക്കാര്യം ചോദിക്കുമെന്നും ഭാഗവത് പറഞ്ഞു

2019 മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സവർക്കർക്ക് ഭാരതരത്‌ന നൽകുമെന്ന് ബിജെപി വാഗ്ദാനം നൽകിയിരുന്നു. എന്നാൽ പിന്നീട് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക നടപടികളൊന്നും ഉണ്ടായില്ല.
 

See also  റെക്കോർഡ് ഉയരത്തിൽ നിന്നും തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് 560 രൂപ കുറഞ്ഞു

Related Articles

Back to top button