Kerala

കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ല; 16കാരിയുടെ മരണത്തിൽ പോലീസിനെതിരെ അധ്യാപകർ

ചോറ്റാനിരക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായ 16കാരി പാറമടയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പോലീസിനെതിരെ അധ്യാപകർ. പോലീസ് വേണ്ട രീതിയിൽ അന്വേഷിച്ചില്ല. പെൺകുട്ടിക്ക് കൊറിയൻ ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും അധ്യാപകൻ ബിജു പറഞ്ഞു. 

പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചതിൽ നിന്ന് തന്നെ കൊറിയൻ ബന്ധമില്ലെന്ന് വ്യക്തമായിരുന്നു. മറ്റു കുട്ടികൾ ഒരു അക്കൗണ്ട് ഫോളോ ചെയ്തിരുന്നു. അവർ പിന്നീട് അൺഫോളോ ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ ഒരുപാട് കുട്ടികൾ കൊറിയൻ ഭ്രമത്തിൽ വീണിട്ടുണ്ട്. അവരെ ബോധവത്കരിക്കേണ്ടതുണ്ട്

കൊറിയൻ സുഹൃത്തുമായി പെൺകുട്ടിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ഈ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നുമാണ് പോലീസ് കണ്ടെത്തൽ. എന്നാൽ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അധ്യാപകർ പറയുന്നു.
 

See also  വീട്ടമ്മയെയും പശുവിനെയും വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; വൈദ്യുതാഘാതമേറ്റെന്ന് പോലീസ്

Related Articles

Back to top button