Kerala

പോറ്റി സോണിയ ഗാന്ധിയെ കണ്ടതിലുള്ള ദുരൂഹത മാറ്റണം; സ്വർണക്കൊള്ളയിൽ കോൺഗ്രസ് പങ്ക് തെളിയുന്നു

ശബരിമല സ്വർണക്കൊള്ളയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിനുള്ള കോടതി ഉത്തരവ് അതാണ് വ്യക്തമാക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടതിലുള്ള ദുരൂഹത മാറ്റണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു

കൊടിമരം മാറ്റുന്നതിനായി പിരിച്ച പണം എവിടെ പോയി. ഇത്തരത്തിൽ കൊള്ള നടത്തിയവരെ പൂർണമായും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ബിജെപി, ജമാഅത്തെ ഇസ്ലാമി-യുഡിഎഫ് കൂട്ടുകെട്ടിന്റെ കോർഡിനേറ്ററാണ് വിഡി സതീശൻ. ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ ലീഗിന്റെ നിലപാട് എന്താണെന്നും എംവി ഗോവിന്ദൻ ചോദിച്ചു

ജമാഅത്തെ ഇസ്ലാമി കൊടും വിഷം തന്നെയാണ്. ആർഎസ്എസിനെ, ബിജെപിയെ പോലെ ജമാഅത്തെ ഇസ്ലാമിയും വിഷമാണ്. അവർ ആഗോള ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

See also  കുത്തനെ വീണ് സ്വർണവില; പവന്റെ വില ഒരു ലക്ഷത്തിൽ താഴെയെത്തി

Related Articles

Back to top button