National

മുതിർന്ന പോലീസുദ്യോഗസ്ഥന്റെ മകളായ നിയമവിദ്യാർഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മകളെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. യുപി ലക്‌നൗ റാം മനോഹർ ലോഹ്യ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിനി അനിക രസ്‌തോഗിയാണ്(19) മരിച്ചത്. മൂന്നാം വർഷ ബിഎ എൽഎൽബി വിദ്യാർഥിനിയായിരുന്നു അനി

എൻഐഎയിൽ ഐജിയായ സഞ്ജയ് രസ്‌തോഗിയുടെ മകളാണ്. ശനിയാഴ്ച രാത്രിയാണ് അനികയെ ഹോസ്റ്റൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഹോസ്റ്റൽ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് അറിയിച്ചു.

See also  കാശ്മീരിൽ പ്രതിഷേധ പ്രകടനം

Related Articles

Back to top button