Kerala

കാനഡയിലെ സ്‌കൂളിൽ വെടിവെപ്പ്; അക്രമിയടക്കം 10 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരുക്ക്

കാനഡയിൽ സ്‌കൂളിലുണ്ടായ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. ടംബ്ലർ റിഡ്ജ് സെക്കന്ററി സ്‌കൂളിൽ പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് 1.20ഓടെയാണ് സംഭവം. ആക്രമണത്തിൽ 25 പേർക്ക് പരുക്കേറ്റു

സംഭവസ്ഥലത്ത് വെച്ച് തന്നെ അക്രമിയും സ്വയം വെടിയുതിർത്ത് മരിച്ചു. ആറ് പേരുടെയും അക്രമിയുടെയും മൃതദേഹം സ്‌കൂളിനുള്ളിൽ നിന്നും, മറ്റുള്ളവരുടെ മൃതദേഹം സ്‌കൂളിന് സമീപത്തെ വീട്ടിൽ നിന്നുമാണ് ലഭിച്ചത്

അതേസമയം സംഭവത്തിൽ മറ്റൊരാൾക്ക് കൂടി പങ്കുള്ളതായി പോലീസ് പറയുന്നു. മരിച്ച അക്രമിയുടെ പേരുവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല
 

See also  കേരളത്തിലേക്ക് സിന്തറ്റിക് ലഹരി കടത്തുന്ന സംഘത്തിലെ ഇടനിലക്കാരിയായ യുവതി പിടിയിൽ

Related Articles

Back to top button