Kerala

ആരോഗ്യരംഗം വെന്റിലേറ്ററിൽ; യുഡിഎഫ് അധികാരത്തിലെത്തിയാൽ ഷീ ഹോസ്പിറ്റലുകൾ ആരംഭിക്കും: സതീശൻ

കേരളത്തിലെ ആരോഗ്യ രംഗം വെന്റിലേറ്ററിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമഗ്ര മാറ്റത്തിനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഡോ. എസ് എസ് ലാൽ ചെയർമാനും ഡോ. അജിത അംഗവുമായ ഹെൽത്ത് കമ്മീഷൻ കാര്യങ്ങൾ പഠിച്ചു. ഭാവി കേരളത്തിന് വേണ്ടിയുള്ള പഠനം യുഡിഎഫ് നടത്തി. 

ഫസ്റ്റ് ഹെൽത്ത് ക്യാമ്പയിൻ യുഡിഎഫ് നടപ്പാക്കും. പണം ഇല്ലാത്തതിനാൽ ആർക്കും ചികിത്സ നിഷേധിക്കില്ല. ആരോഗ്യവകുപ്പിൽ ആസൂത്രണമില്ല. അതിനാലാണ് രോഗികൾ നിലത്ത് കിടക്കേണ്ടി വരുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പണി പൂർത്തിയായ കെട്ടിടം രോഗികൾക്ക് നൽകുന്നില്ല

ഡിഎച്ച്എസ്, ഡിഎംഇ സമാന്തര വകുപ്പുകളായി മാറുന്നു. യുഡിഎഫിന് ഭരണം കിട്ടിയാൽ ഷീ ഹോസ്പിറ്റൽ ആരംഭിക്കും. ട്രൈബൽ, കോസ്റ്റൽ ആശുപത്രികൾ ആരംഭിക്കും. വയോജനങ്ങൾക്ക് പ്രത്യേക പരിരക്ഷ നൽകുമെന്നും വിഡി സതീശൻ പറഞ്ഞു
 

See also  സംശയ നിഴലിലായ ജഡ്ജി വിധി പറയാൻ അർഹയല്ല; നടിയെ ആക്രമിച്ച കേസിൽ നിയമോപദേശം

Related Articles

Back to top button