Kerala

കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയന്റെ അടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

കൊല്ലം ഇരവിപുരത്ത് സഹോദരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇളയ സഹോദരനായ കെനിലിന്റെ(43) അടിയേറ്റ് മൂത്ത സഹോദരൻ അനിലാണ് (46) മരിച്ചത്. രണ്ടുപേർക്കും മാനസികരോഗം ഉണ്ടായിരുന്നതായിരുന്നതായും ചികിത്സയിൽ കഴിഞ്ഞിരുന്നതായും പോലീസ് അറിയിച്ചു.

ഇവരുടെ വീട്ടിൽ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെയാണ് കെനിൽ അനിലിനെ തടിക്കഷ്ണം ഉപയോഗിച്ച് തലക്കടിച്ചത്. അനിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്. കെനിലിനെ ഇരവിപുരം പോലീസ് കസ്റ്റഡിയിലെടുത്തു. കെനിലിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി. നിലവിൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

See also  ശുത്രിയുടെ മരണം കൊലപാതകമെന്ന് പിതാവ്; ആത്മഹത്യയുടെ ലക്ഷണമല്ല

Related Articles

Back to top button