Kerala

ഗണേഷ് കുമാറിന്റെ എല്ലാ കഥയും അറിയുന്ന ആളാണ് ഞാൻ; വേണ്ടി വന്നാൽ പറയുമെന്ന് തിരുവഞ്ചൂർ

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കെ ബി ഗണേഷ് കുമാർ ഇപ്പോഴും ഉമ്മൻ ചാണ്ടിയെ വേട്ടയാടുകയാണ്. ഗണേഷ് പറഞ്ഞ കാര്യങ്ങൾ എല്ലാം അറിയുന്ന ആളാണ് താൻ. മുഴുവൻ കഥകളും പറയേണ്ടി വന്നാൽ ഞാൻ പറയും

ഉമ്മൻ ചാണ്ടിയെ വീണ്ടും വലിച്ചിഴക്കാൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് ഗണേഷിന് മറുപടി പറയാത്തത്. യഥാർഥത്തിൽ ഇതൊക്കെ നീതിയാണോ. ഗണേഷിന്റെ എല്ലാ കഥയും അറിയുന്ന ഒരാളാണ് ഞാൻ. ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അതെല്ലാം അറിയുന്ന ആൾ ഞാൻ മാത്രമായിരിക്കും

ഗണേഷ് കുമാറിന് എന്ത് ഗുണം കിട്ടാനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്. മരണ ശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്. കല്ലറയിൽ കൊണ്ട് പോസ്റ്റർ വെച്ച് ഉമ്മൻ ചാണ്ടിയെ അപമാനിക്കുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു
 

See also  മലപ്പുറം പരാമർശം, ഫോൺ ചോർത്തൽ: ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവർണർക്ക് എന്ത് വിശദീകരണം നൽകും

Related Articles

Back to top button