Kerala

തിരക്കിട്ട നീക്കവുമായി കോൺഗ്രസ്; സ്ഥാനാർഥി പട്ടിക ഫെബ്രുവരി അവസാന വാരം പ്രഖ്യാപിക്കും

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള തിരക്കിട്ട നീക്കവുമായി കോൺഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂർത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം. അതേസമയം, കോൺഗ്രസ് സ്ഥാനാർഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ ചുമതല ആർക്കെന്നതിലും തീരുമാനം വരും

സണ്ണി ജോസഫ് മത്സരിക്കുമെന്ന് ഉറപ്പായതോടെ ബെന്നി ബെഹന്നാന്റെ പേരാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പറഞ്ഞു കേൾക്കുന്നത്. പ്രചാരണ സമിതിയും പ്രകടന പത്രിക സമിതിയും പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാനും തിരക്കിട്ട നീക്കം നടത്തുകയാണ്

16ന് കൊച്ചിയിൽ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്‌ക്രീനിംഗ് കമ്മിറ്റി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗങ്ങൾ ചേർന്ന് സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകും. 25ന് മുമ്പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന.
 

See also  യുഡിഎഫ് പറഞ്ഞു, അവർ കേട്ടു; മഞ്ചേശ്വരത്തെ എസ് ഡി പി ഐ സ്ഥാനാർഥിയെ പിൻവലിച്ചു

Related Articles

Back to top button