Kerala
എസ് ഐ ടി സംഘം ബെല്ലാരിയിൽ ഗോവർധന്റെ ബാങ്കിടപാടുകൾ ശേഖരിക്കുന്നു

ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി വീണ്ടും ബെല്ലാരിയിൽ. സ്വർണവ്യാപാരി ഗോവർധന്റെ ബാങ്കിടപാട് രേഖകൾ ശേഖരിച്ചു. അഞ്ചംഗ സംഘമാണ് ബെല്ലാരിയിൽ എത്തിയത്. അതേസമയം സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബദറുദീന്റെ ബെഞ്ചാണ് വിധിപറഞ്ഞത്.
അറസ്റ്റ് നിയമവിരുദ്ധമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നുമായിരുന്നു പങ്കജ് ഭണ്ഡാരിയുടെ ആവശ്യം. മൂന്നാഴ്ചയോളം നടന്ന വാദത്തിന് ഒടുവിലാണ് ജാമ്യാപേക്ഷ തള്ളിയത്. അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കുന്ന സമയത്ത് പ്രതിക്ക് ജാമ്യം നൽകിയാൽ തിരിച്ചടിയുണ്ടാകുമെന്ന് എസ്‌ഐടിയും പ്രോസിക്യൂഷനും കോടതിയിൽ വാദിച്ചത്.
ഇത് അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് അന്വേഷണത്തിന്റെ ഭാ?ഗമായി ആറു തവണ അറസ്റ്റിന് മുൻപ് ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ടന്നും പങ്കജ് ഭണ്ഡാരിയുടെ ഹർജിയിൽ വ്യക്തമാക്കുന്നു.



