Kerala

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥാ പോസ്റ്റർ വെച്ച സംഭവം; ആളെ കണ്ടെത്തി പോലീസ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ കൊണ്ടുവെച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണെന്ന് കണ്ടെത്തൽ. പള്ളിയുടെ സിസിടിവി പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കല്ലറയിൽ ജോസ് കെ മാണിയുടെ ജാഥാ പോസ്റ്റർ കണ്ടതിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ആണ് പോലീസിൽ പരാതി നൽകിയത്. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ കൊണ്ട് ആരെങ്കിലും ചെയ്യിപ്പിച്ചതാണോയെന്ന സംശയവും സിപിഎമ്മിനുണ്ട്. എൽഡിഎഫ് ഉമ്മൻ ചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നിരുന്നു

എൽഡിഎഫ് മധ്യമേഖല ജാഥയുടെ പോസ്റ്റർ കല്ലറയിൽ വെച്ചെന്നും പിന്നിൽ പ്രവർത്തിച്ച മാനസിക വൈകൃതമുള്ളവരുടെ ചേതോവികാരം എന്താണെന്ന് മനസിലാകുന്നില്ലെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് പ്രതികരിച്ചിരുന്നു. പിന്നാലെയാണ് സിപിഎം പരാതി നൽകിയത്.
 

See also  കമലേശ്വരത്തെ അമ്മയുടെയും മകളുടെയും ആത്മഹത്യ; ഗ്രീമയുടെ ഭർത്താവിനെ കേരളത്തിലെത്തിച്ചു

Related Articles

Back to top button