Kerala

വിവാഹ സത്കാരത്തിനിടെ പപ്പടത്തെ ചൊല്ലി തമ്മിലടി

വിവാഹസത്കാരത്തിൽ പപ്പടം വിളമ്പാത്തതിനെ ചൊല്ലി തിരുവനന്തപുരത്തും കൂട്ടത്തല്ല്. വിവാഹത്തിനെത്തിയ വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളുമാണ് തമ്മിലടിച്ചത്. ബാലരാമപുരം ഊരുട്ടമ്പലത്തിന് സമീപം നിറമൺകരയിലാണ് സംഭവം

വിവാഹസത്കാരത്തിനായി ഭക്ഷണം വിളമ്പിയ ഹാളിലായിരുന്നു തമ്മിൽതല്ല്. ആദ്യം ചെറിയതോതിലുള്ള വാക്കേറ്റത്തിലാണ് പ്രശ്നം തുടങ്ങിയത്. ഇത് പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള തർക്കത്തിലേക്കും കയ്യേറ്റത്തിലേക്കും വരെ എത്തുകയായിരുന്നു. ചിലർ കസേര എടുത്ത് എറിയുകയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. 

വിവരം അറിഞ്ഞ് പോലീസ് എത്തിയെങ്കിലും ഇരുവിഭാഗവും പരാതിയില്ലെന്ന് അറിയിക്കുകയായിരുന്നു. മുമ്പ് വിവാഹ സദ്യക്കിടെ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൊല്ലത്തും ഹരിപ്പാടും കൂട്ടത്തല്ല് നടന്നിരുന്നു. കഴിഞ്ഞ മാസം കോട്ടയം നാട്ടകത്തും പപ്പടത്തല്ല് നടന്നിരുന്നു
 

See also  കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീർന്നില്ല: ഭർത്താവിനും ഭർതൃപിതാവിനുമെതിരെ ഗുരുതര ആരോപണവുമായി വിപഞ്ചികയുടെ കുറിപ്പ്

Related Articles

Back to top button