Kerala

ആറ് വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; കുട്ടിയുടെ അധ്യാപകരുടെ മൊഴി രേഖപ്പെടുത്തും

എറണാകുളം എളമക്കരയിൽ മകളെ കൊന്ന് പിതാവ് ജീവനൊടുക്കിയ സംഭവത്തിൽ മരിച്ച ആറ് വയസുകാരി കുട്ടി പീഡനത്തിന് ഇരയായെന്ന കണ്ടെത്തലിൽ പോലീസ് അന്വേഷണം തുടരുന്നു. കുട്ടിയുടെ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തും. പീഡന വിവരം മറ്റാർക്കെങ്കിലും അറിയാമായിരുന്നോ എന്നതിലും വ്യക്തത വരുത്തും

കഴിഞ്ഞ 16നാണ് ആറ് വയസുകാരി മകളെ കൊന്ന് അച്ഛൻ ജീവനൊടുക്കിയത്. പെൺകുട്ടി ഒരു വർഷത്തോളം ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കണ്ടെത്തിയിരുന്നു. മരണത്തിന് മുമ്പും പീഡനം നടന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. പിന്നാലെ പോലീസ് പോക്‌സോ കേസും രജിസ്റ്റർ ചെയ്യുകയായിരുന്നു

കുട്ടിയുടെ അമ്മ സംഭവദിവസം വീട്ടിലുണ്ടായിരുന്നില്ല. ഇവർ മടങ്ങിയെത്തിയപ്പോഴാണ് ഭർത്താവിനെയും മകളെയും മരിച്ച നിലയിൽ കണ്ടത്. പീഡന വിവരം അറിയില്ലെന്നാണ് അമ്മ നൽകിയ മൊഴി
 

See also  ദേവസ്വം ബോർഡ് മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

Related Articles

Back to top button