മണി ശങ്കർ അയ്യരുടേത് വ്യക്തിപരമായ അഭിപ്രായം; പ്രേംകുമാറിനെ യുഡിഎഫ് ചേർത്തുനിർത്തുമെന്നും കെസി വേണുഗോപാൽ

പ്രേംകുമാറിനെ യുഡിഎഫ് ചേർത്ത് നിർത്തുമെന്ന് കെ സി വേണുഗോപാൽ എം പി. ഇടതുപക്ഷ ചിന്താഗതിക്കാർക്കാണ് വേദന ഏറ്റിരിക്കുന്നത്. ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാൻ പറ്റാത്ത സാഹചര്യമാണ്. അത്തരക്കാരെ ചേർത്തുനിർത്തും. ജയൻ ചേർത്തലയുടെ കോൺഗ്രസ് പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നും കെ സി വേണുഗോപാൽ മറുപടി നൽകി.
തിരുവനന്തപുരം മാളിൽ പോലീസുകാരനുമായി എസ് എഫ് ഐ പ്രവർത്തകർ അടിപിടി കൂടിയ സംഭവത്തിലും വേണുഗോപാൽ പ്രതികരിച്ചു. കേരളത്തിലെ ഏറ്റവും പ്രവിലേജ്ഡ് ക്ലാസ് ഗുണ്ടകളാണ് സിപിഎമ്മുകാർ. അവർക്ക് മാത്രമാണ് ഇവിടെ സംരക്ഷണമുള്ളത്. പോലീസിന് എങ്ങനെ നീതി നിർവഹണം നടപ്പാക്കാൻ ആകുമെന്നും കെസി വേണുഗോപാൽ ചോദിച്ചു
മണിശങ്കർ അയ്യരുടേത് വ്യക്തിപരമായ അഭിപ്രായമാണ്. അത് പാർട്ടിയുടെ അഭിപ്രായമല്ല. മണിശങ്കർ അയ്യർ കോൺഗ്രസിൽ ഇല്ല. കേരളത്തിലെ കർഷക ആത്മഹത്യ ഏറെ വേദനിപ്പിക്കുന്നതാണ്. സർക്കാർ കർഷകരെ പൂർണമായി അവഗണിച്ചെന്നും കെസി വേണുഗോപാൽ വിമർശിച്ചു



