Kerala

തൊണ്ടിമുതൽ കേസിൽ ഇന്ന് നിർണായക ദിനം; ആന്റണി രാജുവിന്റെ ഹർജിയിൽ വിധി പറയും

തൊണ്ടിമുതൽ അട്ടിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന്റെ ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി വിധി ഇന്ന്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി രാജു സെഷൻസ് കോടതിയെ സമീപിച്ചത്. മൂന്ന് വർഷത്തെ തടവും പിഴയുമാണ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ വിധിച്ചത്

ശിക്ഷാവിധിയെ തുടർന്ന് ആന്റണി രാജുവിന് എംഎൽഎ സ്ഥാനം നഷ്ടമായി അയോഗ്യനാക്കപ്പെട്ടിരുന്നു. ഇതിനെതിരെയുള്ള അപ്പീലിലാണ് ഇന്ന് വിധി വരുന്നത്. കേസ് രജിസ്റ്റർ ചെയ്തത് മുതൽ നിയമപരമായി നിലനിൽക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വാദം. 

ശിക്ഷാവിധി കോടതി റദ്ദാക്കുകയോ സ്‌റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ ആന്റണി രാജുവിന് അയോഗ്യതയിൽ നിന്ന് രക്ഷപ്പെടാനാകൂ. ഇതിനാൽ തന്നെ ഇന്നത്തെ വിധി നിർണായകമാണ്. ലഹരിക്കേസിലെ പ്രതിായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രം മുറിച്ചും മാറ്റം വരുത്തിയും തെളിവ് നശിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.
 

See also  തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ല; കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണം

Related Articles

Back to top button