Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ അതിജീവിത രഹസ്യമൊഴി നൽകി. തിരുവനന്തപുരം കോടതിയിലാണ് മജിസ്‌ട്രേറ്റ് അതിജീവിതയുടെ രഹസ്യമൊഴി പൂർത്തിയാക്കിയത്. പരാതിക്കാരിയുടെ വൈദ്യപരിശോധനയും പൂർത്തിയാക്കി

പ്രതിയുടെ സ്വാധീനം ഭയന്ന് പോലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നൽകാൻ വൈകിയത്. രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളോട് രാഹുൽ പറഞ്ഞതോടെയാണ് മുന്നോട്ടു പോകാൻ തീരുമാനിച്ചതെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു

ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മൊഴി. കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരുന്നു.
 

See also  ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ

Related Articles

Back to top button