Kerala

ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുണ്ട്; 27ന് മുമ്പ് വ്യക്തത വരുത്തുമെന്ന് കെ ജയകുമാർ

ആഗോള അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ പിഴവ് സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഓഡിറ്റ് റിപ്പോർട്ട് ദേവസ്വം ബോർഡ് പരിശോധിച്ചെന്നും റിപ്പോർട്ട് അന്തിമമല്ലെന്നും ജയകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഓഡിറ്റ് റിപ്പോർട്ടിൽ 27ന് മുമ്പ് വ്യക്തത വരുത്തും. ഇതിനായി ടാക്‌സ് ഫോഴ്‌സ് രൂപീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി

ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് ഇന്നാണ് വിശദമായി പരിശോധിച്ചത്. സമയപരിധി നൽകാനായി റിപ്പോർട്ട് അതേപടി നൽകുകയായിരുന്നു. റിപ്പോർട്ട് അന്തിമമല്ല. ചില സംശയങ്ങൾ സാധാരണ ചോദിക്കുകയും മറുപടി നൽകുകയും ചെയ്താൽ മാത്രമേ അന്തിമമാകു. അത് ഓഡിറ്ററുടെ കുഴപ്പമല്ല

സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതു കൊണ്ടാണ് വീഴ്ചയുണ്ടായത്. ഇക്കാര്യത്തിൽ 27ന് മുമ്പ് വ്യക്തത വരുത്തും. വ്യക്തതയുണ്ടാക്കിയ ശേഷം റിപ്പോർട്ട് ഹൈക്കോടതി നൽകുമെന്നും ജയകുമാർ പറഞ്ഞു
 

See also  ഇനി മുതല്‍ പരസ്യപ്രതികരണം വേണ്ട, ഒരുതരത്തിലും യോജിക്കാനാകില്ല: പി.വി അന്‍വറിനോട് സിപിഎം

Related Articles

Back to top button