സത്യം വെളിച്ചത്ത് കൊണ്ടുവരേണ്ടത് തന്റെയും കടമ; ജയറാം ഇഡി ഓഫീസിൽ ഹാജരായി

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മൊഴി നൽകാൻ നടൻ ജയറാം കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരായി. കഴിഞ്ഞ 38 വർഷമായി കേരളത്തിൽ അങ്ങോളമിങ്ങോളം ക്ഷേത്രങ്ങളിൽ പല പരിപാടികളിൽ ആദ്യം ക്ഷണിക്കുന്നത് തന്നെയാണ്. അവിടേക്ക് പോകാറുമുണ്ട്. അത്തരത്തിലാണ് ഇതിനും പോയതെന്ന് ജയറാം പ്രതികരിച്ചു
ഈ സംഭവത്തിന് പിന്നിൽ എന്തെങ്കിലും കള്ളത്തരം നടന്നിട്ടുണ്ടെങ്കിൽ അതെല്ലാം അന്വേഷിക്കാൻ കോടതിയും അതുമായി ബന്ധപ്പെട്ട ആളുകളും പിന്നിലുണ്ട്,എന്നിൽ നിന്നും കേസുമായി ബന്ധപ്പെട്ട് ഉപകാരപ്രദമായ എന്തെങ്കിലും ഒരു കാര്യം ലഭിച്ചാൽ അത് അന്വേഷണ സംഘത്തിന് സഹായമാകും. സത്യം വെളിച്ചത്ത് കൊണ്ടുവരണം അതിനായിട്ടാണ് തന്നെയും ഇ ഡി വിളിപ്പിച്ചിട്ടുള്ളത്.
സ്വർണക്കൊള്ള കേസിൽ ആരെങ്കിലും കുടുങ്ങാൻ ഉണ്ടെങ്കിൽ അവരെല്ലാം കുടുങ്ങട്ടെ. കഴിഞ്ഞ 50 വർഷമായി ശബരിമലയിൽ മുടങ്ങാതെ പോകുന്നയാളാണ് താൻ സത്യം വെളിച്ചത് കൊണ്ടുവരേണ്ടത് തന്റെ കൂടി കടമയാണെന്നും പറയാനുള്ളതെല്ലാം ഇഡി ഉദ്യോഗസ്ഥർക്ക് മുന്നിൽ പറയുമെന്നും ജയറാം പ്രതികരിച്ചു.



