Kerala
ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു

സേവ് ബോക്‌സ് ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്കെതിരെ ഇഡിയുടെ നടപടി. താരത്തിന്റെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇഡി മരവിപ്പിച്ചു. സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു ജയസൂര്യ.
കേസിൽ രണ്ട് തവണ ജയസൂര്യയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ സാധാരണ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ ശക്തമാക്കാൻ കേന്ദ്രസർക്കാർ ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നു.
ജനങ്ങളെ കബളിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളിൽ പണം വാങ്ങി അഭിനയിക്കുന്നവരെയും തട്ടിപ്പിലെ കൂട്ടാളികളാക്കി കണക്കാക്കാനും നിർദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് ജയസൂര്യക്കെതിരെ നടപടി സ്വീകരിച്ചത്.



