Kerala

തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ച് കോടതി

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. ശബരിമല സ്വർണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

എസ്‌ഐടിക്ക് തിരിച്ചടിയാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളതെന്ന വാദം കോടതി അംഗീകരിച്ചു. തന്ത്രിയുടെ ആരോഗ്യ സ്ഥിതിയും കൂടി പരിഗണിച്ചാണ് കർശന ഉപാധികളോടെ ജാമ്യം

ജാമ്യഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച തെളിവുകൾ എസ്‌ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപമുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തൽ
 

See also  വിദേശ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയെന്ന് ഷോൺ ജോർജ്; ഇ ഡിക്ക് കത്ത് നൽകി

Related Articles

Back to top button