Kerala
നിലമ്പൂർ വനത്തിൽ രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി; സമീപത്ത് കൊട്ടയും കത്തിയും

നിലമ്പൂർ പൂക്കോട്ടുംപാടത്ത് വനത്തിൽ രണ്ട് മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. അച്ചനള ഭാഗത്തേക്ക് പോകുന്ന വനമേഖലയിലാണ് മൃതദേഹം കണ്ടത്.
കടുവ സെൻസസിന്റെ ഭാഗമായി ക്യാമറ സ്ഥാപിക്കാൻ പോയ വനപാലകരാണ് മൃതദേഹം കണ്ടെത്തിയത്. അച്ചനള നഗറിൽ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗത്തിൽ പെട്ടയാളുടെ മൃതദേഹമെന്നാണ് സംശയം.
ഇവർ പരമ്പരാഗതമായി ഉപയോഗിക്കുന്ന കൊട്ടയും കത്തിയും മൃതദേഹത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. പോലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.



