Kerala

കോടികളുടെ നഷ്ടം; ഫയർ ഓഫീസറുടെ പ്രാഥമിക റിപ്പോർട്ട് ഇന്ന്

കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി ദൃശ്യങ്ങളിൽ നിന്നും തീ ആദ്യം എവിടെയാണ് പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരമായിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക

ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. തീ പിടിത്തത്തിൽ കോടികളുടെ നഷ്ടമുണ്ടായെന്നാണ് കരുതുന്നത്. വിഷു-റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു

ഏകദേശം ആറ് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാനായത്. 20ലധികം ഫയർ യൂണിറ്റുകളും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഫയർ എഞ്ചിനും എത്തിച്ചാണ് തീ അണച്ചത്.
 

See also  ഡിജിപി യോഗേഷ് ഗുപ്തക്കെതിരായ ഉന്നതതല അന്വേഷണം; ചീഫ് സെക്രട്ടറി ഉടൻ റിപ്പോർട്ട് നൽകും

Related Articles

Back to top button