Kerala

എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീർത്തി പരാമർശം; കെഎം ഷാജഹാന് 5 ലക്ഷം രൂപ പിഴ

പോലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീർത്തി പ്രസ്താവന നടത്തിയെ യൂട്യൂബർ കെഎം ഷാജഹാന് പിഴശിക്ഷ. അഞ്ച് ലക്ഷം രൂപയും പലിശയുമാണ് പിഴയായി കോടതി വിധിച്ചത്.

അഡീഷനൽ മുൻസിഫ് ബി ശാലിനിയാണ് നഷ്ടപരിഹാരമായി ശിക്ഷ വിധിച്ചത്. സ്വന്തം യൂട്യൂബ് ചാനലിൽ 2021 ജനുവരി ഒന്നിനാണ് ആദ്യ വിഡിയോ ഷാജഹാൻ പങ്കുവച്ചത്. തുടർന്ന് ശ്രീജിത്തിനെതിരെ നിരന്തരം വിഡിയോകൾ പ്രചരിപ്പിച്ചു എന്നതാണ് കേസ്.

ശ്രീജിത്തിനെ അപമാനിക്കുന്ന പ്രസ്താവനകളാണ് ഷാജഹാൻ നടത്തിയിരുന്നതെന്ന് കോടതി പറഞ്ഞു. കോടതി കേസ് പരിഗണിച്ചപ്പോഴും താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ഷാജഹാന് കഴിഞ്ഞിരുന്നില്ല
 

See also  പൂതാടിയിൽ സിപിഎം വിട്ട എ വി ജയനെ ഒപ്പം നിർത്താൻ കോൺഗ്രസിന്റെ നീക്കം

Related Articles

Back to top button