Kerala

വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി

വെള്ളാപ്പള്ളി മുഖ്യപ്രതിയായ കേസിന്റെ അന്വേ,ണം വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. എസ് പി ശശിധരൻ തന്നെ കേസ് തുടർന്നും അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. വെള്ളാപ്പള്ളി അടക്കം അഞ്ച് പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്‌ഐആർ തയ്യാറാക്കിയിട്ടുള്ളത്

2016ൽ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളിയെ അടക്കം പ്രതി ചേർത്ത് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. മൈക്രോ ഫിനാൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് 15 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വിഎസിന്റെ പരാതിയിലെ ആരോപണം.
 

See also  തൃശ്ശൂരിൽ സ്‌കൂളിൽ കയറി അധ്യാപകനെ മർദിച്ചു; രക്ഷിതാവ് അറസ്റ്റിൽ

Related Articles

Back to top button