Kerala

യുവതിയുടെ പരാതി: നിവിൻ പോളിക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ; അറസ്റ്റ് ഉടനുണ്ടാകില്ല

യുവതിയുടെ ബലാത്സംഗ പരാതിയിൽ നടൻ നിവിൻ പോളിക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകൾ. ബലാത്സംഗത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. കോതമംഗലം ഊന്നുകൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. കഴിഞ്ഞ വർഷമാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു

ഐപിസി 376, 354, 376 ഡി എന്നി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ആറ് പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്. ശ്രേയയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിർമാതാവ് എകെ സുനിൽ, മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീർ, അഞ്ചാം പ്രതി കുട്ടൻ എന്നിവർക്കൊപ്പം നിവിൻ പോളിയും തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്

എന്നാൽ നാല് മാസം മുമ്പ് യുവതി ഊന്നുകൽ പോലീസിൽ നൽകിയ പരാതിയിൽ വിദേശത്ത് വെച്ച് ഒരുകൂട്ടമാളുകൾ തന്നെ മർദിച്ചെന്നാണ് പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസമാണ് യുവതി ഇത് പീഡന പരാതിയാക്കി മാറ്റിയത്.

അതേസമയം നിവിൻ പോളിയുടെ അറസ്റ്റ് ഉടനുണ്ടാകില്ല. മറ്റ് കേസുകളിലെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വിധി വരുന്നതുവരെ അറസ്റ്റ് വേണ്ടെന്നാണ് തീരുമാനം. നേരത്തെ ഇര നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസ് എടുത്തില്ലെന്നും അന്വേഷിക്കും.

See also  മഴ മുന്നറിയിപ്പിൽ മാറ്റം: മൂന്ന് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button