Kerala

മലപ്പുറം ആതവനാട് കരിങ്കൽ ക്വാറിയിലേക്ക് ലോറി മറിഞ്ഞു; ഒരാൾ കുടുങ്ങിക്കിടക്കുന്നു

മലപ്പുറം ആതവനാട് ക്വാറിയിലേക്ക് ലോറി മറിഞ്ഞു. കരിങ്കൽ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിക്കകത്ത് ഒരാൾ കുടുങ്ങി കിടക്കുകയാണ്. തിരൂരിൽ നിന്ന് സ്‌കൂബ ടീം ഉൾപ്പെടെ സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു. പാചക പൊടികൾ ഉൾപ്പെടെയുള്ള സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി ആണ് മറിഞ്ഞത്. 

വെള്ളമുള്ള ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ഇത് സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്തേക്ക് ക്രെയിൻ എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ലോറിയിൽ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. ക്ലീനർ മുസ്തഫ എന്നയാളാണ് കുടുങ്ങിയതെന്ന് നാട്ടുകാർ അറിയിച്ചു. 

പ്രദേശത്ത് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാൽ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു.

See also  മതചിഹ്നങ്ങളെ ഔദ്യോഗിക ചിഹ്നങ്ങളാക്കാനാണ് ഗവർണറുടെ ശ്രമം; ഭരണഘടനയെ മാനിക്കാത്ത ഗവർണറെ മാനിക്കില്ലെന്ന് റവന്യു മന്ത്രി

Related Articles

Back to top button