Kerala

കേരളത്തിൽ വേനൽ മഴയെത്തുന്നു; നാളെ അഞ്ച ജില്ലകളിൽ യെല്ലോ അലർട്ട്

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു. നാളെ 5 ജില്ലകളിൽ യെല്ലോ അലർട്ടാണ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും നാളെയും മറ്റന്നാളും ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായാണ് മഴ ലഭിക്കുന്നത്.

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ നാളെ യെല്ലാ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ മറ്റന്നാൾ യെല്ലോ അലർട്ടായിരിക്കും. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
 

See also  ലൈംഗിക പീഡന പരാതി; നിയമപരമായി മുന്നോട്ട് പോകട്ടെ; രാഹുൽ വിഷയത്തിൽ ഷാഫി

Related Articles

Back to top button