Kerala

അതെന്റെ ടിക്കറ്റാണ്, കയ്യിൽ നിന്ന് നഷ്ടപ്പെട്ടതാണെന്ന് റിട്ട. എഎസ്‌ഐ; കോടതി കയറി ക്രിസ്മസ്-ന്യു ഇയർ ബമ്പർ

ക്രിസ്മസ്-പുതുവത്സര ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് തന്റെ പക്കൽ നിന്ന് നഷ്ടപ്പെട്ടതാണെന്ന് കാണിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എഎസ്‌ഐ കെ കെ സജിമോൻ പരാതി നൽകി. നറുക്കെടുപ്പ് ജനുവരി 24നായിരുന്നു. xc138455 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിക്കറ്റ് നഷ്ടപ്പെട്ടതായി കാണിച്ച് സജിമോൻ കോടതിയെയും സമീപിച്ചു

20 കോടിയാണ് സമ്മാനത്തുക. പരാതിയിൽ പോലീസ് അന്വേഷണം നടക്കുകയാണ്. അതേസമയം ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് മറ്റൊരാൾ ലോട്ടറി വകുപ്പിൽ സമർപ്പിച്ചിട്ടുണ്ട്. മുണ്ടക്കയത്ത് ഭാര്യയുടെ ബന്ധുവീട്ടിൽ പോയപ്പോഴാണ് കാഞ്ഞിരപ്പള്ളിയിൽ നിന്ന് ടിക്കറ്റെടുത്തതെന്നും ടിക്കറ്റിന് പുറത്ത് തന്റെ വിലാസമെഴുതി ഒപ്പിട്ടിരുന്നതായും സജിമോൻ പറയുന്നു

ട്രാവൽസ് നടത്തുകയാണ് സജിമോൻ. തന്റെ വണ്ടി വിളിച്ച് ശബരിമലയിലേക്ക് പോയ വിശാഖപട്ടണം സ്വദേശികൾ വണ്ടിയിൽ നെയ്പാത്രം മറന്നുവെച്ചു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ് പാത്രത്തിന് അടിയിലാണ് സൂക്ഷിച്ചിരുന്നത്. പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം നെയ്പാത്രം കൊറിയർ ചെയ്തു. അതിനൊപ്പം അറിയാതെ ടിക്കറ്റും അയച്ചെന്നാണ് സജിമോൻ പരാതിയിൽ പറയുന്നത്. 

കുറിയർ സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി. അതേസമയം ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് മറ്റൊരാൾ ഹാജരാക്കിയതായി ലോട്ടറി വകുപ്പ് അറിയിച്ചു. മലയാളിയാണ് ടിക്കറ്റ് ഹാജരാക്കിയത്. സജിമോന്റെ വാദങ്ങളിൽ പൊരുത്തക്കേടുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. പണം കൈമാറിയിട്ടില്ല. കോടതിയുടെ നിർദേശപ്രകാരമായിരിക്കും തുടർ നടപടികൾ
 

See also  ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

Related Articles

Back to top button