Kerala

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടർമാരുടെ വാർത്താ സമ്മേളനത്തിനിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്

വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആശുപത്രി അധികൃതർ വാർത്താ സമ്മേളനം നടത്തുന്നതിനിടെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. അധികൃതർക്കും സർക്കാരിനുമെതിരെ മുദ്രവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്

പാവപ്പെട്ട ഒരു സ്ത്രീയോട് സിസ്റ്റം കാണിച്ചത് വലിയ ക്രൂരതയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ആരോഗ്യ വകുപ്പിനെതിരെയും പോലീസിനെതിരെയും ഇവർ മുദ്രാവാക്യം മുഴക്കി. അതേസമയം അഞ്ച് വർഷം മുമ്പാണ് ഉഷ ജോസഫിന് ശസ്ത്രക്രിയ നടത്തിയതെന്നും ഡോക്ടർ ഷാഹിദയാണ് നേതൃത്വം നൽകിയതെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു

കൊവിഡ് നിയന്ത്രണങ്ങളും പരിമിതികളും നിലനിന്ന അക്കാലത്ത് 10 പേർ ചെയ്യേണ്ട ജോലി അഞ്ച് പേരെ വെച്ച് ചെയ്യേണ്ടി വന്ന ദുർഘടമായ സാഹചര്യമായിരുന്നുവെന്നും ഇവർ പറഞ്ഞു. രോഗിയുടെ നിലവിലെ ശാരീരിക പ്രയാസങ്ങൾ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ കൊണ്ടാകാനുള്ള സാധ്യതയും ഡോക്ടർമാർ തള്ളിക്കളയുന്നില്ല
 

See also  വയോധികന്റെ നിവേദനം മടക്കിയ സംഭവം; അതൊരു കൈപ്പിഴ ആയിരുന്നുവെന്ന് സുരേഷ് ഗോപി

Related Articles

Back to top button