Kerala

തൃശ്ശൂർ പൂരം കലക്കൽ റിപ്പോർട്ടിനെതിരായ വിമർശനം; വിഎസ് സുനിൽ കുമാറിനെ ശാസിച്ച് സിപിഐ

തൃശൂർ പൂരം കലക്കൽ റിപ്പോർട്ടിന് എതിരായ വിമർശനത്തിൽ വി എസ് സുനിൽ കുമാറിന് സിപിഐയുടെ ശാസന. പൂരം കലക്കിയതിൽ ഒന്നാം പ്രതി കളക്ടർ ആണെന്ന വിമർശനത്തിന്റെ പേരിലാണ് ശാസന. പൂരം കലക്കിയതിൽ ഒന്നാം പ്രതി കലക്ടർ ആണെന്ന വിമർശനത്തിന്റെ പേരിലാണ് ശാസന.

സിപിഐ തൃശൂർ ജില്ലാ എക്സിക്യൂട്ടീവിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് ശാസിച്ചത്. ജില്ലാ എക്സിക്യൂട്ടീവിൽ സുനിൽ കുമാറിന് എതിരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെ ആയിരുന്നു ശാസന. ഒന്നാം പ്രതി കലക്ടർ എന്ന് പറയാൻ ആര് ചുമതലപ്പെടുത്തിയെന്ന് ബിനോയ് വിശ്വം ചോദിച്ചു. ഇത്തരം പ്രതികരണങ്ങൾ ആവർത്തിക്കരുതെന്നും താക്കീതുണ്ട്. 

സുനിൽ കുമാറിന്റെ വിമർശനത്തിൽ മന്ത്രി കെ. രാജൻ നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. തൃശൂർ പൂരം കലക്കിയതിൽ തിരുവമ്പാടി ദേവസ്വത്തിനാണ് ഉത്തരവാദിത്തമെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ട് തള്ളിയാണ് സുനിൽ കുമാർ രംഗത്തെത്തിയത്. തിരുവമ്പാടി ദേവസ്വം ബോർഡ് പൂരം കലക്കും എന്ന് പ്രതീക്ഷിക്കുന്നില്ലെന്നും എന്നാൽ ബോർഡിലെ ചില ആളുകൾ രാഷ്ട്രീയലക്ഷ്യം വെച്ച് പൂരം അലങ്കോലപ്പെടുത്തിയെന്നും വി എസ് സുനിൽകുമാർ പറഞ്ഞിരുന്നു.

See also  അംഗനവാടി ടീച്ചർ കുട്ടിയുടെ മുഖത്തടിച്ചതായി പരാതി; അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു

Related Articles

Back to top button