Kerala

കൊല്ലത്ത് ഗായക സംഘത്തിന്റെ വാഹനം മരത്തിലിടിച്ച് കയറി; നാടൻ പാട്ട് ഗായിക മരിച്ചു

കൊല്ലത്ത് നാടൻപാട്ട് സംഘത്തിന്റെ പിക്കപ് വാൻ മരത്തിലിടിച്ച് ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലു-ഷീബ ദമ്പതികളുടെ മകൾ ലക്ഷ്മിയാണ്(20) മരിച്ചത്. രാവിലെ കൊട്ടാരക്കര-ഭരണിക്കാവ് റോഡിൽ സിനിമാപറമ്പിലാണ് അപകടം. 

ചടയമംഗലത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളിയിലെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപത്തെ മരത്തിലേക്ക് വാൻ ഇടിച്ചുകയറുകയായിരുന്നു. 

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന യുവാക്കൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലക്ഷ്മിയുടെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി
 

See also  തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി; കോൾ വന്നത് വാട്‌സാപ്പ് വഴി

Related Articles

Back to top button