Education

അൻവറിന്റെ ആരോപണങ്ങൾ ഗുരുതരം; കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് സുരേന്ദ്രൻ

പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗുരുതരമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയും പാർട്ടിയും അൻവറും ചേർന്ന് ഒത്തുതീർപ്പാക്കേണ്ടതല്ല ഇത്. കേന്ദ്ര ഏജൻസികൾക്ക് കൈമാറാൻ മുഖ്യമന്ത്രി തയ്യാറാകണം. സിപിഎം നേതൃത്വത്തിന്റെ മൗനം നിഗൂഢമാണ്. ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം

കേന്ദ്ര നേതൃത്വത്തിന്റെ കണ്ണും കാതും അടഞ്ഞുപോയോ. കേരളത്തിലെ ജനങ്ങളെയാകെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പിവി അൻവർ പരസ്യമായി ഉന്നയിച്ചത്. ബിനോയ് വിശ്വത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി മാറി. അൻവറിന്റെ ആരോപണങ്ങളിൽ കേന്ദ്ര ഏജൻസികൾ വിഷയം പരിശോധിക്കുന്നുണ്ട്

ആരോപണവിധേയരായവരെ താക്കോൽ സ്ഥാനങ്ങളിലിരുത്തി നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് അൻവർ പറയുന്നുണ്ടെങ്കിലും അൻവറിന് മറ്റെന്തെങ്കിലും കാര്യം സാധിക്കാനുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

See also  അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button