World

ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസൺ അറസ്റ്റിൽ

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധം തെളിയിക്കപ്പെട്ടതിന് പിന്നാലെ ബ്രിട്ടന്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസൺ(72) അറസ്റ്റിൽ. പൊതുപദവി ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിനാണ് ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തത്. എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട് നടക്കുന്ന രണ്ടാമത്തെ അറസ്റ്റാണിത്

കഴിഞ്ഞ ദിവസം ചാൾസ് രാജാവിന്റെ സഹോദരൻ ആൻഡ്രൂവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലണ്ടനില കാംഡെനിലുള്ള വസതിയിൽ നിന്നാണ് പീറ്റർ മണ്ടേൽസണെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ വിൽറ്റ്‌ഷെയറിയെലും കാംഡെനിലെയും വസതികളിൽ പോലീസ് പരിശോധന നടത്തി

ജനുവരിയിൽ പുറത്തുവന്ന എപ്സ്റ്റീൻ ഫയലുകൾ പ്രകാരം മണേൽസണും എപ്സ്റ്റീനും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് വ്യക്തമാകുന്നത്. 2009ൽ ഗോൾഡൻ ബ്രൗൺ സർക്കാരിൽ മന്ത്രിയായിരിക്കെ എപ്സ്റ്റീന് മണ്ടേൽസൺ ചില വിവരങ്ങൾ കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
 

See also  റഷ്യ-യുക്രെയ്ൻ യുദ്ധം; സമാധാന പദ്ധതി അംഗീകരിക്കണം: സെലെൻസ്കിയോട് ട്രംപ്

Related Articles

Back to top button