Kerala

17കാരിയെ പീഡിപ്പിക്കാൻ ശ്രമം; മുൻ പ്രിൻസിപ്പാളായ മോട്ടിവേഷണൽ സ്പീക്കർ അറസ്റ്റിൽ

കൗൺസിലിംഗിനെത്തിയ 17കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മോട്ടിവേഷണൽ സ്പീക്കർ പോക്‌സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59) മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. നാല് മാസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ കൂടിയായിരുന്നു പ്രതി. പ്രിൻസിപ്പലായി വിരമിച്ചശേഷം ഷാജു ഹയർ സെക്കൻഡറി വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സ്റ്റേറ്റ് ഫാക്കൽറ്റിയാണ്. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസവകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗൺസലിംഗും നടത്തിയിരുന്നു.

17കാരിയെ വീട്ടിലെത്തി പീഡിപ്പിച്ചെന്നാണ് പരാതി. മുമ്പും ഇയാൾക്കെതിരെ ഇത്തരം പരാതി ഉയർന്നിട്ടുണ്ടെന്ന വിവരമുണ്ട്. സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി മോട്ടിവേഷനൽ വീഡിയോ ചെയ്തിരുന്ന ിയാൾ മാസ്റ്റർ ട്രെയിനർ എന്നാണ് അറിയപ്പെട്ടിരുന്നത്. 

See also  കൊല്ലം ചടയമംഗലത്ത് മദ്യലഹരിയിൽ മധ്യവയസ്‌കനെ തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയിൽ

Related Articles

Back to top button