Kerala
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ

കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി, വടകര എന്നീ സ്‌റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചത്. തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദ്ദീൻ എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചു.
അമൃത് ഭാരത് എക്‌സ്പ്രസിന് ശാസ്താംകോട്ട, വടകര എന്നിവിടങ്ങളിലും തിരുവനന്തപുരം നോർത്ത്-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് തലശ്ശേരിയിലുമാണ് സ്റ്റോപ്പ് അനുവദിച്ചത്. നിരന്തരമായ ആവശ്യങ്ങൾക്കും അപേക്ഷകൾക്കും ശേഷമാണ് റെയിൽവേയുടെ തീരുമാനം
നിസാമുദ്ദീൻ എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചതോടെ ഡൽഹിയിലേക്കുള്ള ദീർഘദൂര യാത്രകൾ കൂടുതൽ സൗകര്യപ്രദമാകുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. മാവേലിക്കര, അടൂർ മേഖലകളിലെ യാത്രക്കാർക്ക് ഈ സ്റ്റോപ്പ് ഏറെ സഹായകരമാകും



