Kerala

കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോർട്ടം ഇന്ന്

കൊച്ചി കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പൂർണ വളർച്ച എത്താത്ത പെൺകുഞ്ഞിന്റെ മൃതശരീരമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പൊക്കിൾ കൊടി പോലും മുറിക്കാത്ത നിലയിലാണ് കുഞ്ഞിന്റെ മൃതദേഹം. വേലിയേറ്റത്തിൽ കരയ്ക്കടിഞ്ഞതാകാമെന്നാണ് കരുതുന്നത്

മൃതദേഹത്തിന് 24 മണിക്കൂറിലധികം പഴക്കമുണ്ട്. തലയിൽ മുറിവേറ്റിട്ടുമുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും
 

See also  ജി സുധാകരന് പിന്തുണ നൽകുന്നത് കൂടിയാലോചനകൾക്ക് ശേഷമെന്ന് കോൺഗ്രസ്; ഇനിയും വിസ്മയമുണ്ടാകുമെന്ന് സതീശൻ

Related Articles

Back to top button