Kerala

ദി കേരളാ സ്‌റ്റോറി 2ന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതി ഇന്ന് സിനിമ കാണും

വിവാദ പ്രൊപഗൻഡ സിനിമ ദി കേരളാ സ്റ്റോറി 2ന് നൽകിയ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരളത്തെ വർഗീയതയുടെയും മതപരിവർത്തനത്തിന്റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നാണ് ഹർജിയിലെ ആരോപണം

ഇന്നലെ ഹർജി പരിഗണിച്ച കോടതി സിനിമക്ക് കേരളത്തിന്റെ പേരാണ് എന്നതുകൊണ്ട് ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. സിനിമ ഇന്ന് ഹൈക്കോടതി ജഡ്ജി കാണും. യഥാർഥ സംഭവങ്ങളിൽ നിന്നാണ് സിനിമ എടുത്തത് എന്ന് പറയുന്നത് കേരളത്തിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു

കേരളം ഒരു മതേതര സമൂഹമാണ്. വിവിധ സമുദായങ്ങൾ സഹവർത്തിത്തത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം ആവശ്യമെങ്കിൽ സിനിമയുടെ ട്രെയിലർ പിൻവലിക്കാമെന്നായിരുന്നു നിർമാതാക്കൾ കോടതിയിൽ പറഞ്ഞത്‌
 

See also  സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലീം ലീഗിൽ ചേർന്നു

Related Articles

Back to top button